പാറശാല: പാറശാല ബിവറെജസ് ജീവനക്കാരനെ താക്കോല്‍ കൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. പാറശാല ഇഞ്ചിവിള സ്വദേശി അരുണ്‍(35) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 11ന് ഔട്ട് ലെറ്റ് അടയ്ക്കുന്ന സമയമായ രാത്രി 9 നുശേഷം ഔട്ട് ലെറ്റിലെ പ്രീമിയർ കൗണ്ടറില്‍ എത്തി മദ്യം ആവശ്യപ്പെട്ടു. നല്‍കാത്തതിനാല്‍ ഔട്ട് ലെറ്റിന്റെ ഗ്ലാസ് ഇടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച ഓഫീസ് ജീവനക്കാരനായ പ്രദീപിനെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലാവുന്നത്.

