തൊടുപുഴ: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദേവികുളം ആകാശവാണി നിലയത്തിന്റെ സഹകരണത്തോടെ കുമാരമംഗലം എം.കെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളില്‍ അഴിമതി വിരുദ്ധ ബോധവല്‍ക്കരണ സെമിനാർ നടത്തി.
ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഡിവൈ. എസ്.പി സജി മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു. വിജിലൻസ് ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി ആർ.മധു മുഖ്യപ്രഭാഷണം നടത്തി. ഇൻസ്‌പെക്ടർ ഷിന്റോ പി കുര്യൻ ക്ലാസ് നയിച്ചു. ദേവികുളം ആകാശവാണി നിലയം പ്രോഗ്രാം ഡയറക്ടർ ഡോ.എൻ.എസ് ജയമോഹൻ, കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി, സ്‌കൂള്‍ പ്രിൻസിപ്പല്‍ ടോംസി തോമസ്, ഹെഡ്മാസ്റ്റർ സാവിൻ, ഇൻസ്‌പെക്ടർ ബിൻസ് ജോസഫ്, അസി. സബ് ഇൻസ്‌പെക്ടർ സനല്‍ ചക്രപാണി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഇൻ ചാർജ് എ.ആർ കൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.
