Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബ്രഹ്മാണ്ഡ ഏലിയൻ ആക്ഷൻ ചിത്രം  അക്ഷയ് കുമാറിന്റെ സമുക്

ബ്രഹ്മാണ്ഡ ഏലിയൻ ആക്ഷൻ ചിത്രം അക്ഷയ് കുമാറിന്റെ സമുക്

ന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം സമുക് ഒരുക്കാൻ അക്ഷയ് കുമാർ. കനിഷ്ക് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍, സർവൈവല്‍ ഹൊററും ഏലിയൻ ത്രില്ലർ ഘടകങ്ങളും സംയോജിപ്പിക്കുന്നു.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ വിപുല്‍ അമൃത് ലാല്‍ ഷാ നിർമ്മിക്കുന്ന സമുക് അടുത്ത വർഷം തിയേറ്രറില്‍ എത്തിക്കാനാണ് തീരുമാനം.
ലോകോത്തര അന്യഗ്രഹ ത്രില്ലർ സൃഷ്ടിക്കുക എന്നതാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം.
പ്രശസ്ത ക്രീച്ചർ എഫ്‌എക്സ് ഡിസൈനർ അലക് ഗില്ലിസ്,ആണ് അന്യഗ്രഹ ജീവിയെ രൂപകല്‍പ്പന ചെയ്യുന്നത്.
മിഷൻ ഇംപോസിബിള്‍, വെനം ഫിലിംസ്, സ്റ്റാർ വാർസ്, നോ ടൈം ടു ഡൈ, മാർവലിന്റെ വിഷൻ ക്വസ്റ്റ് എന്നീ ചിത്രങ്ങളില്‍ പ്രവർത്തിച്ച ബ്രിട്ടീഷ് സ്റ്റണ്ട് കോർഡിനേറ്റർ ലൂക്ക് ടംബറാണ് ആക്ഷൻ മേല്‍നോട്ടം വഹിക്കുന്നത്.
ഏലിയൻ ത്രില്ലർ സിനിമയില്‍ പുതിയ വിഭാഗമാണ് എന്നും അതില്‍ താൻ വളരെ ആവേശത്തിലാണെന്നും അക്ഷയ് കുമാർ പറഞ്ഞു. പി.ആർ.ഒ- ശബരി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi