ശാസ്താംകോട്ട: ബ്രൂക്ക് ഇന്റർനാഷണല്‍ സ്കൂളില്‍ 'പ്രവേശനോത്സവം 2026' സംഘടിപ്പിച്ചു.
സ്കൂള്‍ ക്വയറിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റർ കൊച്ചുമോള്‍ കെ.
സാമുവല്‍ സ്വാഗതമാശംസിച്ചു. വിദ്യാർത്ഥികള്‍ അവതരിപ്പിച്ച മനോഹരമായ സ്വാഗതനൃത്തവും സ്കൂളിന്റെ ചരിത്രവും നേട്ടങ്ങളും കോർത്തിണക്കി അമി മരിയ റോണി, നവീൻ പ്രസാദ്, എഫാ ഐറിൻ ഷജീം എന്നിവർ അവതരിപ്പിച്ച 'സ്കൂള്‍ അറ്റ് എ ഗ്ലാൻസ്' പ്രോഗ്രാമും ശ്രദ്ധേയമായി.സ്കൂള്‍ സ്ഥാപക ഡയറക്ടർ ഫാ. ഡോ. ജി.
എബ്രഹാം തലോത്തില്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ അദ്ധ്യയന വർഷത്തില്‍ വിദ്യാർത്ഥികള്‍ പിന്തുടരേണ്ട പൊതുനിർദ്ദേശങ്ങള്‍ പ്രിൻസിപ്പല്‍ ബോണിഫേഷ്യ വിൻസെന്റ് വിശദീകരിച്ചു. രക്ഷിതാവായ അരുണ്‍ ജി. അനുഭവങ്ങള്‍ പങ്കുവെച്ചു.
ആയിഷ ഫാത്തിമയും സംഘവും അവതരിപ്പിച്ച ഹൃദ്യമായ ആക്ഷൻ സോംഗ് കുട്ടികള്‍ക്ക് ആവേശമായി. പി.ടി.എ പ്രസിഡന്റ് ആർ. ഗിരികുമാർ ആശംസകള്‍ അർപ്പിച്ചു. അക്കാഡമിക് കോ-ഓർഡിനേറ്റർ ബിജിലി ഹില്‍ഡ നന്ദി പറഞ്ഞു. കുട്ടികളില്‍ പരിസ്ഥിതി ബോധം വളർത്തുന്നതിനായി എല്ലാ നവാഗതർക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ടാണ് പ്രവേശനോത്സവ ചടങ്ങുകള്‍ സമാപിച്ചത്.

