Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചലഞ്ചോടു ചലഞ്ച്

ചലഞ്ചോടു ചലഞ്ച്

• ഫേസ്ബുക്കില്‍ ചലഞ്ചുമയം

കോലഞ്ചേരി: നാടാകെ ലോക്ക് ഡൗണിലേക്ക് ചുരുങ്ങിയപ്പോള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയ മനുഷ്യന്റെ മനസിക നില മറികടക്കാനായാണ് ഫേസ്ബുക്ക് ചലഞ്ചുകള്‍ കത്തിക്കയറിയത്.

സ്വയം പോസി​റ്റീവ് ആവുക. ചു​റ്റിലുള്ളവരെയും പോസി​റ്റീവ് ആക്കുക. അതാണ് ആദ്യഘട്ടത്തിലെ സാരി ചലഞ്ച് കൊണ്ടുദ്ദേശിച്ചത്. നന്നായി ഒരുങ്ങി നല്ലൊരു സാരിയുടുത്ത് ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്​റ്റ് ചെയ്യുക. സുഹൃത്തുക്കളെ ഈ ചലഞ്ചിനായി ടാഗ് ചെയ്യുക. സമാന രീതിയിലാണ് നിലവിലുള്ള ചലഞ്ചുകളും. കപ്പിള്‍, ചിരി, ഡ്രൈവിംഗ്, കിച്ചണ്‍ ചലഞ്ച് തുടങ്ങി തൊട്ടതിനും പിടിച്ചതിനും ചലഞ്ചു മയമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍.

പ്രമുഖര്‍ പലരും ചലഞ്ചുകളുടെ ഭാഗമായിക്കഴിഞ്ഞു. പുരുഷന്മാര്‍ക്കിടയില്‍ മുണ്ടുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന മുണ്ട് ചലഞ്ച് വൈറലാകുന്നതിന് മുമ്ബ് തന്നെ സ്ത്രീകള്‍ക്കിടയില്‍ സാരിയുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന സാരി ചാലഞ്ച് നേരത്തെ വൈറലായിരുന്നു. ചലഞ്ചുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ദ്ധരും രംഗത്തുണ്ട്. ചലഞ്ചിന്റെ ഭാഗമായി പോസ്​റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

വൈറസിനെതിരെ സുരക്ഷിതരമായി വീട്ടിലിരിക്കുന്ന സമയത്ത് സൈബര്‍ ലോകത്തും സുരക്ഷിതരമാകണമെന്നാണ് ഇവര്‍ പറയുന്നത്. ചലഞ്ചുകളില്‍ നിന്ന് പിന്മാറുക ഇത് ജീവിത പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുനുള്ള ചതിയാണെന്ന രീതിയിലുള്ള കാമ്ബയിനും ഇതോടൊപ്പം നടക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi