കൊച്ചി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസ് റദ്ദാക്കാന്‍ കേസിലെ രണ്ടുമുതല്‍ ആറുവരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ജൂലായ് 27ന് വീണ്ടും പരിഗണിക്കും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലെ മുന്‍ ഉദ്യോഗസ്ഥരായ കെ.എസ്.
രാജു, പി.കെ. സതീശന്‍, ആര്‍. ശ്രീനാരായണന്‍, പി.ആര്‍. സന്തോഷ്‌കുമാര്‍, കെ.വി.
ശ്രീകുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരിക്കെ അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണത്തിന് 35.35 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്. സര്‍ക്കാരിന് രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
