Dailyhunt
'ചങ്കു'കള്‍ ഇനിയില്ല: ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍

'ചങ്കു'കള്‍ ഇനിയില്ല: ദുഃഖം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍

കട്ടപ്പന: ഉറ്റസുഹൃത്തുക്കളുടെ വേര്‍പാടില്‍ മനംനൊന്ത് കട്ടപ്പന മാരുതി ഇന്‍ഡസ് മോട്ടേഴ്സിലെ സഹപ്രവര്‍ത്തകര്‍. വിധിയുടെ രൂപത്തിലെത്തിയ അപകടം പ്രിയപ്പെട്ടവരെ തട്ടിയെടുത്ത വിവരം പലര്‍ക്കും വിശ്വസിക്കാനായില്ല. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട ഉറുമ്ബില്‍ വിജയന്റെ മകന്‍ വിഷ്ണു(25), ഉപ്പുതറ ചപ്പാത്ത് പൊരികണ്ണി കൊച്ചുചെരുവില്‍ വിജയന്‍ മകന്‍ സന്ദീപ്(26) എന്നിവരാണ് പാലാ പൂവരണിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബു (28) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച വിഷ്ണുവും സന്ദീപും എട്ടുവര്‍ഷമായി ഇന്‍ഡസിലെ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ചികിത്സയിലുള്ള ലിജു പി.ആര്‍.ഒയാണ്.

വെള്ളിയാഴ്ചയും മൂവരും ജോലിക്കെത്തിയിരുന്നു. ഇന്നലെ അവധിയെടുത്ത് സ്വകാര്യ ആവശ്യത്തിനായി രാവിലെയാണ് മാരുതി കാറില്‍ തലയോലപ്പറമ്ബിലേക്ക് പുറപ്പെട്ടത്. വിഷ്ണുവാണ് വാഹനമോടിച്ചിരുന്നത്. ലിജു പിന്‍സീറ്റിലായിരുന്നു. അപകടവിവരം അറിഞ്ഞയുടന്‍ സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം പാലയിലേക്കും കോട്ടയത്തേയ്ക്കുമായി പുറപ്പെട്ടു. കൊവിഡ് പരിശോധന ഫലം വന്നശേഷം സുഹൃത്തുക്കളുടെ ചേതനയറ്റ മുഖം കാണാനായി ആശുപത്രിക്ക് പുറത്ത് കാത്തുനില്‍ക്കുകയാണ് ഇവര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi