കട്ടപ്പന: ഉറ്റസുഹൃത്തുക്കളുടെ വേര്‍പാടില്‍ മനംനൊന്ത് കട്ടപ്പന മാരുതി ഇന്‍ഡസ് മോട്ടേഴ്സിലെ സഹപ്രവര്‍ത്തകര്‍. വിധിയുടെ രൂപത്തിലെത്തിയ അപകടം പ്രിയപ്പെട്ടവരെ തട്ടിയെടുത്ത വിവരം പലര്‍ക്കും വിശ്വസിക്കാനായില്ല. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട ഉറുമ്ബില്‍ വിജയന്റെ മകന് വിഷ്ണു(25), ഉപ്പുതറ ചപ്പാത്ത് പൊരികണ്ണി കൊച്ചുചെരുവില്‍ വിജയന് മകന് സന്ദീപ്(26) എന്നിവരാണ് പാലാ പൂവരണിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ചപ്പാത്ത് ചേന്നാട്ട് ലിജു ബാബു (28) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച വിഷ്ണുവും സന്ദീപും എട്ടുവര്‍ഷമായി ഇന്‍ഡസിലെ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ചികിത്സയിലുള്ള ലിജു പി.ആര്.ഒയാണ്.

