Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് പടിയിറങ്ങും

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ഇന്ന് പടിയിറങ്ങും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്‌ക്ക് സുപ്രീംകോടതിയില്‍ ഇന്ന് അവസാന ദിനം. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ജസ്റ്റിസ് എന്‍.വി. രമണ നാളെ രാഷ്‌ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേല്‍ക്കും.

2019 നവംബര്‍ 18നാണ് ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി എസ്. എ. ബോബ്‌ഡെ ചുമതലയേറ്റത്. 2013 ഏപ്രില്‍ മുതല്‍ സുപ്രീംകോടതിയിലുണ്ട്. അയോദ്ധ്യ കേസ് വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലും സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ച 9 അംഗ ബെഞ്ചിലും അംഗമായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ അരവിന്ദ് ശീനിവാസ് ബോംബ്ഡെയുടെ മകനായി ജനിച്ച അദ്ദേഹം നാഗ്പൂര്‍ സ്വദേശിയാണ്.

കൊവിഡ് മൂലം വീഡിയോ കോണ്‍ഫറന്‍സ് വഴി കേസുകള്‍ കേട്ട് ചരിത്രം സൃഷ്‌ടിച്ച ചീഫ് ജസ്റ്റിസ് എസ്.

എ.ബോംബ്ഡെയ്‌ക്ക് ഇന്ന് വിടവാങ്ങല്‍ ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കുന്നതും വെര്‍ച്വല്‍ രീതിയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi