Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ചീരക്കട ക്ഷേത്രത്തില്‍ താലപ്പൊലി സമാപനം

ആലുവ: ചീരക്കട ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. കാഴ്ചശ്രീബലിക്ക് ഗജരാജരത്നം പാറനൂര്‍ നന്ദന്‍ ചീരക്കട അമ്മയുടെ തിടമ്ബേറ്റി. കൊവിഡ് മാനദണ്ഡം പാലിച്ച്‌ പകല്‍പ്പുരം, താലം എഴുന്നള്ളിപ്പ്, ഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണന്‍ നമ്ബൂതിരി, മേല്‍ശാന്തി തോടത്തില്‍മന രവി നമ്ബൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസമിതി ഭാരവാഹികളായ ആര്‍. പ്രദീപ്കുമാര്‍, എം.പി. സുരേന്ദ്രന്‍, ടി.പി. സന്തോഷ്‌കുമാര്‍, എ.എസ്. സലിമോന്‍, എന്‍. അനില്‍കുമാര്‍, വി.യു. ദേവദാസ് തുടങ്ങിയവര്‍ തേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi