കൊന്നപ്പാറ: ചെങ്ങറമുക്ക് ചെമ്മാനി റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. കൊന്നപ്പാറ ചെങ്ങറമുക്കില്‍ നിന്ന് തുടങ്ങി ചെമ്മാനിയില്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള പഞ്ചായത്ത് റോഡാണിത്. ചെങ്ങറമുക്ക്, ചെമ്മാനി സ്‌മോക്ക്ഹൗസ്, കൊച്ചുമുറിപടി, അയിരൂര്‍ പടി തുടങ്ങിയ ഭാഗങ്ങളില്‍ റോഡ് തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ബസ് സര്‍വീസിലാത്ത പള്ളിമുരുപ്പ്,ചെമ്മാനി പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രധാനമായും ഓട്ടോറിക്ഷകളേയും ഇരുചക്രവാഹനങ്ങളേയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ ഓട്ടോറിക്ഷകള്‍ ഈ ഭാഗത്തേക്ക് ഓട്ടം വരാത്ത സ്ഥിതിയാണ്.ചെമ്മാനി, പള്ളി മുരുപ്പ്, കൊന്നപ്പാറ,ചെങ്ങറ,മിച്ചഭൂമി,കുറുമ്ബറ്റി, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രധാനമായും ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്.

