Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെന്നൈ സിംസ് ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ

ചെന്നൈ സിംസ് ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ

 എട്ടുമണിക്കൂര്‍ നീണ്ട ഹൃദയ ശസ്ത്രക്രിയയിലൂടെ ഒമാന്‍ പൗരന് പുതുജീവന്‍

ചെന്നൈ: ചെന്നൈ വടപളനിയിലെ പ്രമുഖ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ സിംസ് ഹോസ്‌പിറ്റലില്‍ നടന്ന എട്ടുമണിക്കൂറോളം നീണ്ട അത്യപൂര്‍വ ഹൃദയശസ്ത്രക്രിയയിലൂടെ ഒമാനി പൗരന് പുതുജീവന്‍. മലയാളിയും സിംസ് ഹോസ്‌പിറ്റലിലെ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് കാര്‍ഡിയാക് ആന്‍ഡ് ഓര്‍ട്ടിക് ഡിസോഡേഴ്‌സ് വിഭാഗം ഡയറക്‌ടറുമായ ഡോ.വി.വി. ബാഷിയുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് 35-കാരന്റെ ജീവന്‍ രക്ഷിച്ചത്.

അസഹനീയമായ നെഞ്ചുവേദനയെ തുടര്‍ന്ന് ഒമാനില്‍ നിന്ന് വിമാനത്തിലാണ് രോഗിയെ ചെന്നൈയില്‍ എത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയില്‍ അക്യൂട്ട് ടൈപ്പ്-എ ഡിസക്‌ഷനും ഓര്‍ട്ടിക് വാല്‍വില്‍ (മഹാധമനി) ചോര്‍ച്ചയും കണ്ടെത്തി.

ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ചീഫ് അനസ്‌തെറ്റിസ്‌റ്റ് ഡോ. അജു ജേക്കബ്, കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ.എ. മൊഹമ്മദ് ഇദ്രീസ്, അനസ്‌തെറ്റിസ്‌റ്റ് ഡോ. അരുണ്‍കുമാര്‍, കാര്‍ഡിയാക് സര്‍ജന്‍ ഡോ. മൊഹമ്മദ് ഇബ്രാഹിം എന്നിവരും ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നു. ഓര്‍ട്ടിക് രോഗങ്ങള്‍ക്കുള്ള ഇന്ത്യയിലെ ആദ്യ എക്‌സ്‌ക്ളുസീവ് സെന്ററിന് 2019ലാണ് സിംസ് ഹോസ്‌പിറ്റല്‍ തുടക്കമിട്ടത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi