ആലപ്പുഴ : കുട്ടികളുടെ വേദിയായ ചിക്കൂസ് 2025ലെ പ്രതിഭാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാലസാഹിത്യവേദിയിലെ സമഗ്രസംഭാവനയ്ക്ക് നൈന മണ്ണഞ്ചേരിയും നൃത്തരംഗത്തെ സംഭാവനയ്ക്ക് പ്രവീണ്‍ നാട്യകലയും പുരസ്‌കാരങ്ങള്‍ക്ക് അർഹരായി.
പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളുടെ വേദിയില്‍ വിവിധ ഇനങ്ങളില്‍ ശ്രദ്ധേയരായ 5 പേർ ബാല്യപ്രതിഭാപുരസ്‌കാരങ്ങള്‍ക്കും അർഹരായി. വീട്ടുമുറ്റകൃഷിയില്‍ സഹോദരിമാരായ ഫരിയ, ഫാദിയ(സെന്റ് ജോസഫ്സ് ഗേള്‍സ് സ്‌കൂള്‍), സാഹിത്യത്തിന് അൻജന മധു (അറവുകാട് ഹൈസ്‌കൂള്‍), ശാസ്ത്രീയ സംഗീതത്തില്‍ വരദ് ശ്രീപാർത്ഥസാരഥി (എസ്.ഡി.വി ബോയ്സ് ഹൈസ്‌കൂള്‍), നൃത്തത്തിന് അന്നപൂർണ (സെന്റ് ആന്റണീസ് എല്‍ .പി സ്‌കൂള്‍) എന്നിവർക്കാണ് ബാലപ്രതിഭാ പുരസ്‌കാരങ്ങള്‍. സാക്ഷി ഡയറക്ടർ അനസ് ബി, രാജു പളളിപ്പറമ്പില്‍, ആര്യാട് ഭാർഗവൻ എന്നിവരടങ്ങിയ വിധികർത്താക്കളാണ് വിജയികളെ നിശ്ചയിച്ചത്. മേയ് രണ്ടാംവാരം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
