കൊച്ചി: ചിലവന്നൂർ കായലിന്റെ ഇരുകരകളിലും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തീരദേശറോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജകമണ്ഡലം കമ്മിറ്റി മേയർ അഡ്വ.വി.കെ.
മിനിമോള്‍ക്ക് നിവേദനം നല്‍കി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജെ. അശോകൻ, ചിലവന്നൂർ കായല്‍ സമരസമിതി ജനറല്‍ കണ്‍വീനർ കെ. എസ്. വിജയൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി സി. സതീശൻ എന്നിവർ പങ്കെടുത്തു.

