Dailyhunt
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

ചിറയിന്‍കീഴ്: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ബ്ലോക്കുതല കേരളോത്സവം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജി.ബിനു ഉദ്ഘാടനം ചെയ്തു.ശാര്‍ക്കര മൈതാനിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, എ.ചന്ദ്രബാബു,വി.ലൈജു,എ.താജുന്നിസ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കവിത സന്തോഷ്,പി.മണികണ്ഠന്‍,ജോസഫിന്‍ മാര്‍ട്ടിന്‍,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സരിത,ബ്ലോക്ക് മെമ്ബര്‍മാരായ കെ.മോഹനന്‍,പി.കരുണാകരന്‍ നായര്‍,ജി.ശ്രീകല,രാധിക പ്രദീപ്,വിജയ ശ്രീരാമന്‍,പി.അജിത, ആര്‍.പി.നന്ദു രാജ്,ഗ്രാമപഞ്ചായത്ത് മെമ്ബര്‍മാരായ മോനി ശാര്‍ക്കര,ജയ.ജി,നിഷ മോനി,ജൂലി സുനില്‍, എന്‍.ബിഷ്ണു,ബി.ഡി.ഒ എല്‍.ലെനിന്‍,മില്‍ക്കോ പ്രസിഡന്റ് ആര്‍.സുരേഷ് എന്നിവര്‍ പങ്കെടുത്തു.നാളെ ചിറയിന്‍കീഴ് ഗവണ്‍മെന്റ് യു.പി.എസില്‍ കലാമത്സരങ്ങള്‍ നടക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം വി.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം സമ്മാനദാനം നിര്‍വഹിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi