മുടപുരം:ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലായി ഇന്നലെ 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ജയശ്രിയും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസഫിന്‍ മാര്‍ട്ടിനും അറിയിച്ചു.40 പേര്‍ രോഗമുക്തി നേടി. ചിറയിന്‍കീഴ് -6 , കടയ്ക്കാവൂര്‍ - 4 , മുദാക്കല്‍ -6 , വക്കം - 30 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ ഗ്രാമപഞ്ചായത്ത് തിരിച്ചുള്ള കണക്ക്.

