Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിത്രശില്‍പ പ്രദര്‍ശനം തുടങ്ങി

ചിത്രശില്‍പ പ്രദര്‍ശനം തുടങ്ങി

യ്യന്നൂർ: ചെമ്പ്രകാനം ചിത്ര ശില്പ അക്കാദമി വിദ്യാർത്ഥിയും യുവ ചിത്രകാരനുമായ എൻ.വി.അക്ഷയുടെ ( അക്ഷയ് മണിയറ ) ഗാലക്സി ചിത്ര - ശില്പ പ്രദർശനം ഗാന്ധി പാർക്കിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയില്‍ തുടങ്ങി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു, നഗരസഭാംഗം പി.പി.സീത, പി.എ.സന്തോഷ്‌, ഫാദർ ജോബിൻ ജോസഫ്, എം.പവിത്രൻ, സന്തോഷ് കൃഷ്ണൻ, അഞ്ജന നീലാംബരി, എൻ.വി.അക്ഷയ് സംസാരിച്ചു.ആട്, വയനാടിന്റെ ഓർമ്മകള്‍, എരിയുന്ന മനസ്സിലെ സ്നേഹമുള്ള ഓർമ്മകള്‍ തുടങ്ങിയ 30 ഓളം ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദർശനത്തില്‍ ഉള്ളത്. പ്രദർശനം 31ന് സമാപിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi