Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോനന്‍വിളക്കാര്‍ക്ക് ഇനി പേടി വേണ്ട

ചോനന്‍വിളക്കാര്‍ക്ക് ഇനി പേടി വേണ്ട

പാലോട്: ആകാശത്ത് തെളിയുന്ന മഴമേഘങ്ങളെ ആശങ്കയോടെ നോക്കുന്ന ഒരു പ്രദേശവും പ്രദേശവാസികളുമായിരുന്നു നന്ദിയോട് പഞ്ചായത്തിലെ ചോനല്‍വിള ലക്ഷം വീട് കോളനിയും അവിടെ താമസിക്കുന്ന മുപ്പത് കുടുംബങ്ങളും. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മുപ്പത് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്ന് സെന്റ് വസ്തു നല്‍കി വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഈ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് നിലവില്‍ മഴ പെയ്തു തുടങ്ങിയാല്‍ പിന്നെ ഭയത്തോടെ ദിവസങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. രാത്രിയിലാവട്ടെ ഇരുന്ന് നേരം വെളുപ്പിക്കേണ്ടിയും വരും. ഈ വീടുകളുടെ ചുവരുകള്‍ ദ്രവിച്ച്‌ ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് കൂടാതെ ചോര്‍ച്ചയും.

മഴ പെയ്ത് കഴിഞ്ഞാല്‍ ഈ വീടുകള്‍ക്കുള്ളില്‍ വെള്ളക്കെട്ടാണെന്നാണ് ഇവര്‍ പറയുന്നത്. ഇതേക്കുറിച്ച്‌ കേരളകൗമുദി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ചോനന്‍വിള ലക്ഷം വീട് നവീകരിക്കുന്നതിന് വേണ്ടി ന്യൂലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസി‌‌ഡന്റ് വി.കെ. മധു അറിയിച്ചിരുന്നു.

തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വീടുകളുടെ നവീകരണത്തിനായി തുക അനുവദിക്കുകയും നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 2 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തിന് ഒന്നര ലക്ഷം രൂപ വീതവുമാണ് നല്‍കിയത്. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇന്ന് ചോനന്‍വിളയിലെ 30 വീടുകളും വാസയോഗ്യമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi