Sunday, 20 Sep, 12.45 am കേരളകൗമുദി

ജനറല്‍
'ടൈറ്റസ് ' മനോബലം പകരുന്ന അതിജീവന മാതൃക : മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് ബാധിതനായി മരണത്തെ മുഖാമുഖം കണ്ട കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി ടൈറ്റസ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് പ്രതിസന്ധികള്‍ക്കിടയിലും മനോബലം പകരുന്ന അതിജീവന മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 20 ദിവസം കോമാ സ്റ്റേജിലുള്‍പ്പെടെ 43 ദിവസം വെന്റിലേറ്ററിലായിരുന്ന ടൈറ്റസാണ് ( 54) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മത്സ്യ വില്‍പനക്കാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ജൂലായ് ആറിനാണ് കൊവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ശ്വാസകോശ വിഭാഗം ഐ.സിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കി. ആറു ലക്ഷം ചെലവിട്ട് വെന്റിലേറ്ററില്‍ ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിച്ച്‌ 30 തവണ ഡയാലിസിസ് നടത്തി. രണ്ടു തവണ പ്ലാസ്മാ തെറാപ്പിക്ക് വിധേയനാക്കി.

ജൂലായ് 15ന് കൊവിഡ് നെഗറ്റീവായെങ്കിലും കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഓഗസ്റ്ര്17 വരെ വെന്റിലേറ്ററിലും ഐ.സി.യുവിലും തുടര്‍ന്നു. 21ന് വാര്‍ഡിലേക്ക് മാറ്റി. ഫിസിയോതെറാപ്പിയിലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യ പുരോഗതി നേടിയ ടൈറ്റസ് വെള്ളിയാഴ്ച ആശുപത്രി വിട്ടു.

സ്വകാര്യ ആശുപത്രിയില്‍ കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരുമായിരുന്ന ചികിത്സയാണ് അദ്ദേഹത്തിനു നല്‍കിയത്. രോഗവ്യാപനത്തിന് കാരണമാകുന്ന ശ്രമങ്ങളുണ്ടാക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്നതു കൂടിയാവണം ഇത്തരം സംഭവങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേ​ര​ള​ത്തി​ലു​ള്ള​ത് ​വ്യാ​പ​ന​ശേ​ഷി
കൂ​ടി​യ​ ​വൈ​റ​സ്

​വ്യാ​പ​ന​ശേ​ഷി​ ​കൂ​ടി​യ,​ ​ജ​നി​ത​ക​വ്യ​തി​യാ​നം​ ​സം​ഭ​വി​ച്ച​ ​കൊ​വി​ഡ് ​വൈ​റ​സു​ക​ളാ​ണ് ​കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നാ​ണ് ​വി​ദ​ഗ്ദ്ധ​ ​പ​ഠ​ന​ത്തി​ല്‍​ ​ക​ണ്ടെ​ത്തി​യ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍​ ​പ​റ​ഞ്ഞു.
പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ല്‍​ ​സം​സ്ഥാ​ന​ത്തു​ ​നി​ന്നു​ള്ള​ 179​ ​വൈ​റ​സു​ക​ളു​ടെ​ ​ജ​നി​ത​ക​ ​ശ്രേ​ണി​ക​ര​ണം​ ​ന​ട​ത്തി.​ ​വ​ട​ക്ക​ന്‍​ ​ജി​ല്ല​ക​ളി​ല്‍​ ​നി​ന്നെ​ടു​ത്ത​ ​സാ​മ്ബി​ളു​ക​ളി​ല്‍​ ​ഒ​ഡീ​ഷ,​ ​ക​ര്‍​ണാ​ട​ക,​ ​മ​ഹാ​രാ​ഷ്ട്ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​നി​ന്നു​മു​ള്ള​ ​രോ​ഗാ​ണു​ക്ക​ളാ​ണ് ​കൂ​ടു​ത​ലാ​യി​ ​ക​ണ്ട​ത്.​ ​അ​യ​ല്‍​ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​രോ​ഗ​വ്യാ​പ​നം​ ​ഗു​രു​ത​ര​മാ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​കേ​ര​ള​ത്തി​ല്‍​ ​വ​ലി​യ​ ​ആ​ഘാ​തം​ ​സൃ​ഷ്ടി​ക്കാം.​ ​നേ​രി​യ​ ​അ​ലം​ഭാ​വം​ ​പോ​ലും​ ​വ​ലി​യ​ ​ദു​ര​ന്തം​ ​വ​രു​ത്തി​വെ​ച്ചേ​ക്കാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഓ​ര്‍​മ്മി​പ്പി​ച്ചു.

മ​ത്സ്യ​വ്യാ​പാ​രി​യു​ടെ
സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍​ 3000​പേര്‍

​സം​സ്ഥാ​നം​ ​ഇ​തു​വ​രെ​ ​ക​ണ്ട​തി​ല്‍​ ​ഏ​റ്ര​വും​ ​ഉ​യ​ര്‍​ന്ന​ ​സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക​യാ​ണ് ​ഇ​ടു​ക്കി​ ​നെ​ടു​ങ്ക​ണ്ട​ത്തെ​ ​മ​ത്സ്യാ​വ്യാ​പാ​രി​യു​ടേ​തെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍​ ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍​ ​പ​റ​ഞ്ഞു.​ 3,000​ ​ആ​ളു​ക​ളു​മാ​യി​ ​ഇ​ദ്ദേ​ഹ​ത്തി​ന് ​സ​മ്ബ​ര്‍​ക്ക​മു​ണ്ടെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​ഇ​തോ​ടെ​ ​നെ​ടു​ങ്ക​ണ്ടം​ ​ടൗ​ണ്‍​ ​പൂ​ര്‍​ണ​മാ​യി​ ​അ​ട​ച്ചു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,​ ​എ​ക്‌​സൈ​സ്,​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​ഉ​ള്‍​പ്പെ​ടെ​ 48​ ​പേ​ര്‍​ക്കും​ ​ടൗ​ണി​ല്‍​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ര്‍​ന്നാ​ണി​ത്.​ ​കു​മ​ളി​ ​എ​ട്ടാം​മൈ​ല്‍​ ​മു​ത​ല്‍​ ​രാ​ജാ​ക്കാ​ട്,​ ​രാ​ജ​കു​മാ​രി,​ ​പൂ​പ്പാ​റ,​ ​ചെ​മ്മ​ണ്ണാ​ര്‍,​ ​ക​മ്ബം​മേ​ട് ​തു​ട​ങ്ങി​ ​അ​തി​ര്‍​ത്തി​ ​മേ​ഖ​ല​യി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​പ​ട്ട​ണ​ങ്ങ​ളി​ലും​ ​ഇ​ദ്ദേ​ഹം​ ​എ​ത്തി​യി​രു​ന്ന​താ​യാ​ണ് ​വി​വ​രം.

ആ​ശ​ങ്ക​യാ​യി​ ​കൊ​വി​ഡ്
മ​ര​ണ​ ​നി​ര​ക്ക് ​ഉ​യ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 18​ ​കൊ​വി​ഡ് ​മ​ര​ണ​ങ്ങ​ളാ​ണ് ​ഇ​ന്ന​ലെ​ ​റി​പ്പോ​ര്‍​ട്ട് ​ചെ​യ്ത​ത്.​ ​ഒ​രു​ ​ദി​വ​സ​ത്തെ​ ​ഏ​റ്ര​വും​ ​ഉ​യ​ര്‍​ന്ന​ ​മ​ര​ണ​ ​നി​ര​ക്കാ​ണി​ത്.​ ​ഈ​ ​മാ​സം​ 15​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​പാ​ല​ക്കാ​ട് ​ഒ​റ്റ​പ്പാ​ലം​ ​സ്വ​ദേ​ശി​നി​ ​കാ​ര്‍​ത്ത്യാ​യ​നി​ ​(67​),​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​പ​ര​മേ​ശ്വ​ര​ന്‍​ ​(77​),​ ​തി​രു​വ​ന​ന്ത​പു​രം​ ​ചെ​മ്ബ​ഴ​ന്തി​ ​സ്വ​ദേ​ശി​ ​ഷാ​ജി​ ​(47​),​ ​എ​റ​ണാ​കു​ളം​ ​ക​ട​വ​ന്ത്ര​ ​സ്വ​ദേ​ശി​ ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​(62​),​ ​തൃ​ശൂ​ര്‍​ ​രാ​മ​വ​ര്‍​മ്മ​പു​രം​ ​സ്വ​ദേ​ശി​ ​കെ.​എം.​ ​ഹ​രീ​ഷ് ​കു​മാ​ര്‍​ ​(29​),​ 17​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​തൃ​ശൂ​ര്‍​ ​സ്വ​ദേ​ശി​നി​ ​ചി​ന്ന​ ​(74​),​ ​തി​രു​വ​ന​ന്ത​പു​രം​ ​മൂ​ഴി​ ​സ്വ​ദേ​ശി​ ​ത​ങ്ക​പ്പ​ന്‍​ ​പി​ള്ള​ ​(87​),​ 16​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​നി​ ​സു​ഹ​റ​ ​(75​),​ ​കൊ​ല്ലം​ ​ച​വ​റ​ ​സ്വ​ദേ​ശി​ ​സ​ദാ​ന​ന്ദ​ന്‍​ ​(89​),​ ​കൊ​ല്ലം​ ​പ്രാ​ക്കു​ളം​ ​സ്വ​ദേ​ശി​നി​ ​വ​സ​ന്ത​യ​മ്മ​ ​(78​),​ ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ഞ്ഞി​രം​പാ​റ​ ​സ്വ​ദേ​ശി​നി​ ​സീ​ത​ ​(94​),​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​ള്ളി​ച്ചി​റ​ ​സ്വ​ദേ​ശി​ ​സോ​മ​ന്‍​ ​(65​),​ ​തൃ​ശൂ​ര്‍​ ​സ്വ​ദേ​ശി​ ​ലീ​ലാ​വ​തി​ ​(81​),​ ​തൃ​ശൂ​ര്‍​ ​ന​ല്ല​ങ്ക​ര​ ​സ്വ​ദേ​ശി​ ​അ​മ്മി​ണി​യ​മ്മ​ ​(89​),​ ​സെ​പ്റ്റം​ബ​ര്‍​ 11​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​നാ​ഗ​ര്‍​കോ​വി​ല്‍​ ​സ്വ​ദേ​ശി​ ​ര​വി​ച​ന്ദ്ര​ന്‍​ ​(59​),​ 3​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​എ​റ​ണാ​കു​ളം​ ​സ്വ​ദേ​ശി​ ​പി.​എ​ല്‍.​ ​ജോ​ണ്‍​ ​(66​),​ 8​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​കാ​സ​ര്‍​കോ​ട് ​സ്വ​ദേ​ശി​ ​ച​ന്ദ്ര​ന്‍​ ​(60​),​ ​ആ​ഗ​സ്റ്റ് 26​ന് ​മ​ര​ണ​മ​ട​ഞ്ഞ​ ​കാ​സ​ര്‍​കോ​ട് ​സ്വ​ദേ​ശി​നി​ ​നാ​രാ​യ​ണി​ ​(90​)​ ​എ​ന്നി​വ​രു​ടെ​ ​പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ​പോ​സി​റ്റീ​വാ​യ​ത്.​ ​ഇ​തോ​ടെ​ ​ആ​കെ​ ​മ​ര​ണം​ 519​ ​ആ​യി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top