Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ടാലന്റ് ലാബ് കലാപരിശീലനത്തിന് തുടക്കം

അടിമാലി: കൊവിഡ് കാലത്തും കുട്ടികളുടെ കലാപരമായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ലക്ഷ്യമിട്ട് സമഗ്രശിക്ഷ കേരളം നേതൃത്വം നല്‍കുന്ന ടാലന്റ് ലാബ് കലാപരിശീലനത്തിന് അടിമാലി ഗവ. ഹൈസ്‌കൂളില്‍ തുടക്കമായി.സംഗീതം, ഉപകരണ സംഗീതം എന്നിവയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കും.അടിമാലി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ പി അംബിക ടാലന്റ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.അടിമാലി ബിആര്‍സിക്ക് കീഴില്‍ മൂന്നിടങ്ങളില്‍ ടാലന്റ് ലാബിന് രൂപം നല്‍കിയിട്ടുണ്ട്.കൊന്നത്തടി പഞ്ചായത്തിലെ ലാബ് പണിക്കന്‍കുടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും വെള്ളത്തൂവല്‍ പഞ്ചായത്തിലെ ലാബ് കല്ലാര്‍കുട്ടി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും അടിമാലി പഞ്ചായത്തിലെ ലാബ് അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും പ്രവര്‍ത്തിക്കും.ആഴ്ച്ചയില്‍ ഒരു ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇവിടങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും.അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗവ.

ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ യശോധരന്‍ അദ്ധ്യക്ഷത വഹിച്ചു.ബിപിസി ഗംഗാധരന്‍ പി കെ, ബി ആര്‍ സി ട്രെയിനര്‍ ഷാജി തോമസ്,ബി ആര്‍ സി കോഡിനേറ്റര്‍ ബിജി ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi