Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ പ്രതിരോധ മാര്‍ച്ച്‌;  സിഖ് കൂട്ടക്കൊല  ഉയര്‍ത്തി ബിജെപി

ഡല്‍ഹിയില്‍ പ്രതിരോധ മാര്‍ച്ച്‌; സിഖ് കൂട്ടക്കൊല ഉയര്‍ത്തി ബിജെപി

ന്യൂഡല്‍ഹി: 'ഇന്ത്യ" മുന്നണിയുടെ പ്രതിഷേധം അരങ്ങേറുമ്പോള്‍, 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഓർമ്മകള്‍ ഉയർത്തി തെരുവിലിറങ്ങി ബി.ജെ.പി.

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നേതൃത്വത്തില്‍ പശ്ചിമ ഡല്‍ഹിയിലെ ഹരി നഗറില്‍നിന്ന് തിലക് നഗർ മെട്രോ സ്റ്റേഷൻ വരെ നടത്തിയ പ്രതിരോധ മാർച്ചില്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും സിഖ് സമൂഹാംഗങ്ങളും അണിനിരന്നു.

സിഖ് വിരുദ്ധ കലാപം നടന്ന നവംബർ ഒന്നിന് തന്നെ കോണ്‍ഗ്രസ് റാലി സംഘടിപ്പിച്ചതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഹർഷ് മല്‍ഹോത്ര, ഡല്‍ഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ, മുതിർന്ന അഭിഭാഷകൻ എച്ച്‌.എസ്. ഫൂല്‍ക്ക, ബി.ജെ.പി എം.പി ബൻസുരി സ്വരാജ് തുടങ്ങിയവർ പങ്കെടുത്തു. സിഖ് സമൂഹത്തിന്റെ ശക്തമായ പങ്കാളിത്തവും മാർച്ചിനുണ്ടായിരുന്നു.

കറുത്ത ബാൻഡുകള്‍ ധരിച്ചെത്തിയ പ്രവർത്തകർ കോണ്‍ഗ്രസിനും ഗാന്ധി കുടുംബത്തിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. കൈകളില്‍ ദേശീയ പതാകയും ബി.ജെ.പി പതാകകളുമേന്തിയായിരുന്നു പ്രകടനം. ആസൂത്രിത കൂട്ടക്കൊലയായിരുന്നെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi