Monday, 10 Aug, 1.50 am കേരളകൗമുദി

ദേശീയം
ഡയറ്റും യോഗയും കൊണ്ട് കൊവിഡിനെ തോല്പിച്ച്‌ 105കാരി

കുര്‍ണൂല്‍: കൊവിഡ് മഹാമാരിയെ ചെറുത്ത് തോല്പിക്കാന്‍ കഷ്ടപ്പെടുന്ന ലോകജനതയ്ക്ക് ആത്മവിശ്വാസമേകി ഇതാ ഒരു 105 വയസുള്ള 'ചെറുപ്പക്കാരി". ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലെ ബി.മോഹനമ്മയാണ് വൈറസിനെ തോല്പിച്ച്‌ ജീവിതത്തിലേക്ക് തിരികെ വന്നത്. പ്രായമായവരെ പിടികൂടിയാല്‍ വിടാത്ത വൈറസിനെ എങ്ങനെ പരാജയപ്പെടുത്തിയെന്ന് ചോദിച്ചാല്‍ ചെറുചിരിയോടെ മോഹനമ്മ പറയും,

"വളരെയധികം ആത്മവിശ്വാസം, ശരിയായ ഭക്ഷണക്രമം, മരുന്ന്, ധ്യാനം, പതിവ് യോഗ എന്നിവയിലൂടെ കൊവിഡിനെ തോല്‍പ്പിക്കാനാകും.'

ജൂലായ് 13നാണ് കൊവിഡ് ബാധിച്ച മോഹനമ്മ കുര്‍ണൂലിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം ഇവര്‍ രോ​ഗമുക്തയായായി വീട്ടിലേക്ക് മടങ്ങി. മക്കളില്‍ ഒരാളുടെ വീട്ടിലാണ് മോഹനമ്മ താമസിക്കുന്നത്.

26 പേരക്കുട്ടികളും 18 കൊച്ചുമക്കളും ഉണ്ട് ഈ വൃദ്ധയ്ക്ക്. ദിവസവുമുള്ള ധ്യാനം, യോഗ, പ്രഭാതനടത്തം എന്നിവയ്ക്ക് പുറമെ കൃത്യമായ ഭക്ഷണരീതിയുമാണ് മോഹനമ്മയുടെ ആരോഗ്യ രഹസ്യം.

.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top