Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ധനകാര്യ സ്ഥാപനത്തില്‍ മോഷണ ശ്രമം: അസാം സ്വദേശി അറസ്റ്റില്‍

ധനകാര്യ സ്ഥാപനത്തില്‍ മോഷണ ശ്രമം: അസാം സ്വദേശി അറസ്റ്റില്‍

വെഞ്ഞാറമൂട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച്‌ മോഷണത്തിന് ശ്രമിച്ച അസാം സ്വദേശി അറസ്റ്റില്‍.

മുത്തൂറ്റ് ഫിൻകോർപ്പിന്റെ വെമ്പായം ശാഖയില്‍ മോഷണശ്രമം നടത്തിയ ഗോബിന്ദ മസുംദറാണ് (28) അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം.

സ്ഥാപനത്തിലെ പൂട്ട് പൊളിക്കാനുള്ള ശ്രമത്തിനിടെ സമീപത്തെ ജിമ്മില്‍ വ്യായാമത്തിനെത്തിയവരില്‍ ചിലർ കണ്ടു. തുടർന്ന് ഇയാളെ തടഞ്ഞുവച്ച്‌ വെഞ്ഞാറമൂട് പൊലീസില്‍ അറിയിക്കുകയായിരുന്നു.പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.പിന്നീട് ബാങ്ക് മാനേജരെത്തി മോഷണശ്രമത്തിന് പൊലീസില്‍ പരാതി നല്‍കി.സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ സംഭവം ഉറപ്പാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi