തൃശൂര്‍: നടപ്പു സാമ്ബത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ധനലക്ഷ്‌മി ബാങ്ക് 43.11 കോടി രൂപയുടെ പ്രവര്‍ത്തനലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 29.11 കോടി രൂപയായിരുന്നു. ആറ്റാദായം 6.09 കോടി രൂപയാണ്. മൊത്തം ബിസിനസ് 4.84 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 17,847 കോടി രൂപയിലെത്തി. മൊത്തം വരുമാനം 256.75 കോടി രൂപയില്‍ നിന്ന് 8.52 ശതമാനം വര്‍ദ്ധിച്ച് 276.82 കോടി രൂപയായി.
മൊത്തം നിക്ഷേപം 5.77 ശതമാനവും റീട്ടെയില്‍ നിക്ഷേപം 7.84 ശതമാനവും എന്‍.ആര്‍.ഐ നിക്ഷേപം 3.22 ശതമാനവും ഉയര്‍ന്നു. 3.34 ശതമാനമാണ് മൊത്തം വായ്‌പാ വളര്‍ച്ച; റീട്ടെയില്‍ വായ്‌പാ വളര്‍ച്ച 4.96 ശതമാനം. മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.61 ശതമാനത്തില്‍ നിന്ന് 6.89 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.35 ശതമാനത്തില്‍ നിന്ന് 2.18 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി. 13.94 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്‌തതാ അനുപാതം.

