Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദേ, വീണ്ടും ചഹര്‍ട്രിക്ക്

ദേ, വീണ്ടും ചഹര്‍ട്രിക്ക്

ആ വൈഡില്ലായിരുന്നെങ്കില്‍ ദീപക് ചഹറിന് കാര്യവട്ടത്തും ഹാട്രിക്ക് ലഭിച്ചേനെ

ന്യൂഡല്‍ഹി : ഞായറാഴ്ച ബംഗ്ളാദേശിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഹാട്രിക് നേടി ചരിത്രം കുറിച്ച ഇന്ത്യന്‍ യുവ പേസര്‍ ദീപക് ചഹര്‍ ഇന്നലെ വിദര്‍ഭയ്ക്കെതിരായ സെയ്ദ് മുഷ്താഖ് ട്രോഫി മത്സരത്തില്‍ രാജസ്ഥാനു വേണ്ടി ഒരോവറിലെ മൂന്ന് പന്തുകളില്‍വിക്കറ്റ് നേടിയെങ്കിലും ഇടയ്ക്ക് ഒരു പന്ത് വൈഡായതിനാല്‍ ഹാട്രിക്ക് ലഭിക്കാതെ പോയി.

കാര്യവട്ടം സ്പോര്‍ട് ഹബില്‍ വിദര്‍ഭയ്ക്കെതിരെ മൂന്നോവര്‍ ബൗള്‍ ചെയ്ത ദീപക് 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.

മത്സരത്തിന്റെ 13-ാം ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും പന്തുകളില്‍ ദര്‍ശന്‍ നല്‍കണ്ടെ, ശ്രീകാന്ത് വാഗ് എന്നിവരെ വീഴ്ത്തിയ ദീപക് അടുത്തപന്ത് വൈഡ് എറിഞ്ഞു.

അവസാനപന്തില്‍ അക്ഷയ് വാഡ്ഗറെയും പുറത്താക്കി.

ഞായറാഴ്ച 3.2 ഓവര്‍ എറിഞ്ഞ ദീപക് ഏഴ് റണ്‍സ് മാത്രം നല്‍കിയാണ് ബംഗ്ളാദേശിന്റെ ആറ് വിക്കറ്റ് വീഴ്ത്തി മാന്‍ ഒഫ് ദ മാച്ചായത്.

ട്വന്റി 20യില്‍ ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരമാണ് ദീപക്. വനിതാ താരം ഏക്താ ബിഷ്ത് 2012ല്‍ ട്വന്റി-20യില്‍ ഹാട്രിക് നേടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi