Dailyhunt

ദീപാലാല്‍ മിസ് സൗത്ത് ഇന്ത്യ

കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംഘടിപ്പിച്ച മിസ് സൗത്തിന്ത്യ മത്സരത്തില്‍ മലയാളിയായ ദീപാലാല്‍ വിജയിയായി. കര്‍ണാടക സ്വദേശി കാന്‍ഡിഡ രണ്ടും തമിഴ്നാടിലെ ഡോ. ഭാവന റാവു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മിസ് ക്വീന്‍ കേരളയായി ശ്വേത ജയറാമിനെ തിരഞ്ഞെടുത്തു. ശ്വേത ജയറാം രണ്ടും റീമ നായര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പെഗാസസ് ഗ്ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ ജെബിത അജിത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈനില്‍ നടത്തിയ മത്സരങ്ങളിലെ വിജയികളായ എട്ടുപേരാണ് അന്തിമമത്സരത്തില്‍ പങ്കെടുത്തതെന്ന് സംഘാടകരായ പെഗാസസ് ഗ്ളോബല്‍ അജിത് രവി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi