തിരുവനന്തപുരം: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി ദീപം തെളിക്കാനെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകരും ആള്‍ക്കൂട്ടം തടയാനെത്തിയ പൊലീസുകാരും തമ്മില്‍ വാക്കേറ്റം. ഇന്നലെ വെെകിട്ട് ആറോടെ ശാസ്തമംഗലം ജംഗ്ഷനിലായിരുന്നു സംഭവം. ശ്രീരാമ ചിത്രത്തിന് മുന്നില്‍ ദീപം തെളിക്കാന്‍ ഒത്തുകൂടിയ പ്രവര്‍ത്തകരെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് തടയാന്‍ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ പ്രവര്‍ത്തകരെത്തി. വിലക്ക് ലംഘിച്ച് ആള്ക്കൂട്ടമുണ്ടാക്കിയതിന് മ്യൂസിയം പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.