തിരുവനന്തപുരം: ദേശീയ ബാലതരംഗം 74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശഭക്തി സംഗമം മേരാ ഭാരത് മഹാന്‍ ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംങ്ങില്‍ ഏഴുദിവസം നീണ്ടു നില്‍ക്കുന്ന 'മേരാ ഭാരത് മഹാന്‍' പരിപാടികളുടെ ഉദ്ഘാടനം ദേശീയ ബാലതരംഗം ചെയര്‍മാന്‍ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്‌തു. കൊവിഡ് മഹാമാരിയിലും ,കരിപ്പൂര്‍ വിമാന ദുരന്തത്തിലും,രാജമല അപകടത്തിലും മരണപെട്ടവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുള്ള പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്.ശലഭ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കോര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരി,ദേശീയ ബാലതരംഗം തിരുവനന്തപുരം ജില്ലാ ചെയര്‍മാന്‍ പൂവച്ചല്‍ സുധീര്‍,ഭാരവാഹികളായ ജിതിന്‍ബാബു,നിതിന്‍,ഗോപിക,പത്മശ്രീജഗത്,ധനുഷ,അമല്‍ജിത്ത്,അഭിജിത്ത്,റോബിന്‍സണ്‍, സുലൈമാന്‍,രൂപേഷ്,ജയശ്രീ,അഞ്ജന,സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

