കൊല്ലം: കല്ലുംതാഴത്ത് റെയില്‍വേ മേല്‍പ്പാലം നിർമ്മാണം നീളുന്നതില്‍ പ്രതിഷേധിച്ചും അടച്ചിട്ട കല്ലുംതാഴം- അയത്തില്‍ റോഡ് തുറക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ ദേശീയപാത എക്‌സിക്യുട്ടിവ് എൻജിനിയറെ ഉപരോധിച്ചു.
ദേശീയപാത അധികൃതർ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്.ആർ. അരുണ്‍ബാബു ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തി. 23ന് റോഡ് തുറക്കാമെന്ന് ഉറപ്പുനല്‍കി. നിർമാണം വേഗത്തില്‍ പൂർത്തിയാക്കാമെന്നും യാത്രക്കാർക്ക് സഹായകമായി മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കാമെന്നും അധികൃതർ ഉറപ്പുനല്‍കിയതായി നേതാക്കള്‍ പറഞ്ഞു.
ഡി.വൈ.എഫ്.ഐ കൊല്ലം ഇൗസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉപരോധം എസ്.ആർ. അരുണ്‍ബാബു ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം ടി.പി. അഭിമന്യു, ബ്ലോക്ക് പ്രസിഡന്റ് എൻ. കാർത്തിക്, സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറർ എസ്. അനന്തവിഷ്‌ണു എന്നിവർ സംസാരിച്ചു.

