Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദേശീയപാത നിര്‍മ്മാണം....... വെള്ളക്കെട്ട് നീക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കും

ആലപ്പുഴ: നിർമ്മാണം നടക്കുന്ന ദേശീയപാത 66ന്റെ വശങ്ങളിലെ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ഒരാഴ്ചയ്ക്കുള്ളില്‍ ദേശീയ പാത അതോറിട്ടി കൈമാറുമെന്ന് ജില്ലാ കളക്ടർ ഷാജി വി.

നായർ അറിയിച്ചു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

വളഞ്ഞവഴി എസ്.എൻ കവലയ്ക്ക് സമീപം ഉള്‍പ്പെടെ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രവൃത്തി നടത്തണമെന്ന് കളക്ടർ കരാർ കമ്പനികളോട് നിർദ്ദേശിച്ചു. ദേശീയപാതയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ കൂടിക്കിടക്കുന്ന നിർമ്മാണ സാമഗ്രികള്‍ എത്രയും വേഗം മാറ്റണമെന്നും ബന്ധപ്പെട്ട കമ്പനികള്‍ക്ക് നിർദേശം നല്‍കി. കലവൂരില്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും കളക്ടർ പറഞ്ഞു.
കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടർ (എല്‍ എ-എൻ എച്ച്‌) ബേസില്‍.എ.കുരുവിള, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ദേശീയപാത നിർമ്മാണ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi