ഓച്ചിറ: ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ മന്ത്രിയ്ക്ക് നിവേദനംനല്‍കി.
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഓടകള്‍ അടഞ്ഞതിനെതുടർന്ന് ഓച്ചിറയില്‍ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിന് പരിഹാരമായി ഓച്ചിറ കൊട്ടനാട്ടുമുക്ക് മുതല്‍ മഹാലക്ഷി തോടുവരെ വരെ പുതിയ ഓട നിർമ്മിക്കുന്നനൂള്ള എസ്റ്റിമേറ്റ് അടക്കമുള്ള നിവേദനമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി .കെ. ബഷീറിന് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചർച്ചയില്‍ കൊല്ലം പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എൻജിനീയറില്‍ നിന്നും വിശദീകരണം തേടി അടിയന്തര നടപടികള്‍ സ്വീകരിക്കാൻ മന്ത്രി ഉത്തരവിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് മുബീന നാസിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സെവന്തികുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എസ്.വിനോദ്, എല്‍. ജയകുമാരി എന്നിവർ ചർച്ചയില്‍ പങ്കെടുത്തു

