Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ദേവസ്വം ജീവനക്കാരന് കൊവിഡ്; ഭക്തര്‍ ആശങ്കയില്‍

ഗുരുവായൂര്‍: ദേവസ്വം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഭക്തര്‍ ആശങ്കയിലായി. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരിച്ചറിയല്‍ രേഖ പരിശോധിയ്ക്കുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച്ചയാണ് ഇയാള്‍ തിരിച്ചറിയല്‍ രേഖ പരിശോധനയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. അതിന് മുമ്ബുള്ള ദിവസങ്ങളില്‍ തുലാഭാര കൗണ്ടറിലും, ക്ഷേത്രം വഴിപാട് കൗണ്ടറിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തിയ ഭക്തരുമായി ഇയാള്‍ക്ക് നേരിട്ട് സമ്ബര്‍ക്കമുണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഏറെ ഭക്തരും എത്തിയിരുന്നു.

ദേവസ്വം ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തിയ ഭക്തരും മറ്റു ദേവസ്വം ജീവനക്കാരും ആശങ്കയിലായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi