Dailyhunt
ടിപ്പറര്‍ ലോറിയില്‍ ചരക്ക് ലോറി ഇടിച്ച്‌  ഗതാഗതം  മുടങ്ങി

ടിപ്പറര്‍ ലോറിയില്‍ ചരക്ക് ലോറി ഇടിച്ച്‌ ഗതാഗതം മുടങ്ങി

പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് മണ്ണ് ഇറക്കി കൊണ്ടിരുന്ന ടിപ്പര്‍ ലോറിയില്‍ ചരക്ക് കയറ്റിയെത്തിയ മറ്റൊരു ലോറിയിടിച്ചു അര മണിക്കൂര്‍ ഗതാഗാതം മുടങ്ങി.ഇന്നലെ രാവിലെ 11ന് ദേശീയ പാതയിലെ ഉറുകുന്ന് കനാല്‍ പാലത്തിന് സമീപത്തായിരുന്നു അപകടം.തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തിയ ലോറി മുന്നിലൂടെ കടന്ന് പോയ ആംബുലന്‍സിനെ മറി കടന്നാണ് ടിപ്പറിന്‍െറ മുന്നില്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറി സമീപത്തെ ഓടയില്‍ ചരിഞ്ഞു. സംഭവം അറിഞ്ഞെത്തിയ തെന്മല സി.ഐ.എം.വിശ്വംഭരന്‍െറ നേതൃത്വത്തിലുളള പൊലീസ് ഗതാഗത തടസം ഒഴിവാക്കിയ ശേഷം രണ്ട് വാഹനങ്ങളുടെ ഡ്രൈവറന്‍മാര്‍ക്കെതിരെയും കേസ് എടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi