Dailyhunt

ഡോ.എസ്.സി. ഗുപ്തയുടെ സംസ്കാരം നാളെ

തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതനായ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് സ്‌പെയ്സ് സെന്റര്‍ മുന്‍ ഡയറക്ടറും സ്‌പെയ്സ്‌ കമ്മിഷന്‍ മുന്‍ അംഗവുമായ ഡോ.സുരേഷ് ചന്ദ്ര ഗുപ്തയുടെ (87) സംസ്കാരം നാളെ വൈകിട്ട് 6ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സ്വകാര്യആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാളെ രാവിലെ 10ന് ഏറ്റുവാങ്ങി തിരുവനന്തപുരം പുലയനാര്‍കോട്ടയിലെ സപ്തംരംഗ് കോളനിയിലെ വീടായ 'വിദ്യ'യിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ടാണ് സംസ്കാരം. അമേരിക്കയിലുള്ള മക്കളായ ഡോ.അരുണ്‍ ഗുപ്തയും,സാധനാ ഗുപ്തയും നാളെ എത്തിച്ചേരും.

ഡോ.ഗുപ്തയുടെ കൊവിഡ് പരിശോധന നെഗറ്റീവാണ്. ഇതേ തുടര്‍ന്നാണ് സംസ്കാരത്തിനുള്ള നടപടികള്‍ നിശ്ചയിച്ചത്. ഞായറാഴ്ച വൈകിട്ട് ഹൃദയസ്തംഭനം മൂലമാണ് ഡോ.സുരേഷ് ചന്ദ്ര ഗുപ്ത നിര്യാതനായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi