തൃശൂര്‍ : പാലിയേക്കര ടോള്‍ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനങ്ങളുടെ പിഴവ് പരിശോധിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം 19 ന് മൂന്നോടെ ടോള്‍ പ്ലാസ സന്ദര്‍ശിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘത്തെയാണ് ഇതിന് നിയോഗിച്ചത്. ഇവര്‍ ടോള്‍ പ്ലാസ സന്ദര്‍ശിച്ച് റീഡിംഗ് മെഷീന്‍ പരിശോധിച്ച് പിഴവ് കണ്ടെത്തിയാല്‍ ടോള്‍ പ്ലാസ തുറന്നുകൊടുക്കുന്നതിന് നടപടിയെടുക്കും.
പാലിയേക്കരയില്‍ യാത്രക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ദേശീയ പാത അതോറിറ്റി വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രി പ്രൊഫ.
തീരുമാനങ്ങള്‍
മണ്ണുത്തിയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട നടപടികള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും
മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഒരു കോടി രൂപ
കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തുക ഒന്നരക്കോടി ആക്കുന്ന കാര്യം പരിഗണനയില്‍
കുതിരാന്‍ തുരങ്കം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

