Dailyhunt
ട്രൈബല്‍ മന്ത്രാലയം ചിന്തൻ ശിബിര്‍ പതഞ്ജലിയില്‍

ട്രൈബല്‍ മന്ത്രാലയം ചിന്തൻ ശിബിര്‍ പതഞ്ജലിയില്‍

രിദ്വാർ: കേന്ദ്ര ട്രൈബല്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ രണ്ട് ദിവസത്തെ ചിന്തൻ ശിബിർ ഹരിദ്വാറിലെ പതഞ്ജലി സർവകലാശാലയില്‍ സംഘടിപ്പിച്ചു.

ട്രൈബല്‍ സമൂഹങ്ങളുടെ സമഗ്ര വികസനവും ശക്തീകരണവും ലക്ഷ്യമിടുന്ന ശിബിറില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സെക്രട്ടറിമാർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, വിഷയ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. പതഞ്ജലി സർവകലാശാലയുടെ വൈസ് ചാൻസലർ ആചാര്യ ബാലകൃഷ്ണ മുഖ്യാതിഥികളെ ആദരിച്ചു. രാജ്യത്തിന്റെ സംയോജിത വികസനത്തിന് ട്രൈബല്‍ സമൂഹത്തിന്റെ പരമ്പരാഗത അറിവുകളെ ആധുനിക ശാസ്‌ത്രവുമായി യോജിപ്പിച്ച്‌ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി ജുവല്‍ ഓറം പറഞ്ഞു. യോഗഗുരു ബാബാ രാംദേവ് ചടങ്ങില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi