Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രാന്‍സിറ്റ് ഹബ്ബ് പദ്ധതി: റെയില്‍വെ ഉറക്കത്തില്‍

ട്രാന്‍സിറ്റ് ഹബ്ബ് പദ്ധതി: റെയില്‍വെ ഉറക്കത്തില്‍

കൊച്ചി : മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ റെയില്‍വെ ടെര്‍മിനലായി വൈറ്റില പൊന്നുരുന്നിയിലെ എറണാകുളം മാര്‍ഷലിംഗ് യാര്‍ഡിനെ വികസിപ്പിക്കാന്‍ കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടു വന്നെങ്കിലും അനുമതി നല്‍കാതെ ദക്ഷിണ റെയില്‍വേ അധികൃതര്‍. പൊന്നുരുന്നിയിലെ ട്രെയിന്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഗുഡ്സ് യാര്‍ഡും കൂടി ചേര്‍ന്ന് 110 ഏക്കര്‍ സ്ഥലത്ത് ആധുനിക റെയില്‍വേ ട്രാന്‍സിറ്റ് ഹബ്ബ് നിര്‍മ്മിക്കുന്ന പദ്ധതിക്കാണ് റെയില്‍വെ ഉന്നതരിലെ ഒരുവിഭാഗം തടസം സൃഷ്ടിക്കുന്നത്.
• ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന ഏറ്റവും അനുയോജ്യമായ ഘടകമാണ് പൊന്നുരുന്നിയുടെ ആകര്‍ഷണം.

• വൈറ്റില ഹബ്ബിനും മെട്രോ സ്റ്റേഷനും സമീപത്താണ് പൊന്നുരുന്നിയെന്നതും സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

• ഇവിടെ 15 പ്ലാറ്റ്ഫോമുകളും അറ്റകുറ്റപ്പണിക്കുള്ള ആറു പിറ്റ് ലൈനുകളും ഉള്‍പ്പെടെ അത്യാധുധുനിക സൗകര്യങ്ങളുള്ള റെയില്‍വെ സ്റ്റേഷന്‍ സമുച്ചയമാണ് ലക്ഷ്യം

മുഖ്യമന്ത്രി മുതല്‍ എം.എല്‍.എ വരെ

റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലെഹാനിയുമായി 2017 ഒക്ടോബര്‍ 25 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ പൊന്നുരുന്നി ട്രാന്‍സിറ്റ് ഹബ്ബും വിഷയമായി.

ഒരു വര്‍ഷം മുമ്ബ് ഹൈബി ഈഡന്‍ എം.പി റെയില്‍വെ മന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി​. ഹൈബിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു. രൂപരേഖ തയ്യാറാക്കാന്‍ തീരുമാനിച്ചെങ്കിലും റെയില്‍വെ മന്ദഗതി​യി​ലാണെന്നാണ് പരാതി. പദ്ധതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയതായി പി.ടി. തോമസ് എം.എല്‍.എയെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചിരുന്നു.

തടസം സൃഷ്ടിക്കുന്നു

കേരള റെയില്‍വെ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ പദ്ധതിയില്‍ താല്പര്യം കാണിച്ചെങ്കിലും റെയില്‍വെ തടസം സൃഷ്ടിക്കുകയാണെന്ന് മെട്രോ കൊച്ചി വികസന സമിതി ആരോപിച്ചു. പദ്ധതിക്കുവേണ്ടി വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടത്തുകയാണ് സമിതി.കൊച്ചി മെട്രോപ്പൊലിറ്റന്‍ നഗരത്തിലെ ജനസംഖ്യ 23 ലക്ഷമായി വര്‍ദ്ധിക്കുമെന്നാണ് കണക്ക്.

പ്രക്ഷോഭം സംഘടിപ്പിക്കും

എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ ലോകോത്തര നിലവാരത്തിലുള്ള റെയില്‍ ട്രാന്‍സിറ്റ് ഹബ്ബ് സ്ഥാപിച്ചു കിട്ടുന്നതിന് എല്ലാ വിഭാഗം ജനങ്ങളുമായി ചേര്‍ന്ന് സമരപരിപാടികള്‍ അവിഷ്കരിച്ച്‌ മുന്നോട്ട് പോകും.

അഡ്വ.എം.കെ. ശശീന്ദ്രന്‍

പ്രസിഡന്റ്

മെട്രോ കൊച്ചി വികസന സമിതി

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi