മല്ലപ്പള്ളി: മല്ലപ്പള്ളി തിരുവല്ലറോഡില്‍ മടുക്കോലി ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് ഹാബേല്‍ ഫൗണ്ടേഷന്‍യോഗം ആവശ്യപ്പെട്ടു.മല്ലപ്പള്ളി നിന്നും പായിപ്പാട്- കല്ലൂപ്പാറ വഴി തിരുവല്ലയ്ക്ക് തിരിയുന്ന പ്രധാന ജംഗ്ഷനാണിത്. മൂശാരിക്കവലയില്‍നിന്നുള്ള കുത്ത് ഇറക്കവും വാഹനങ്ങളുടെ അമിതവേഗം തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് ഇവിടെ വഴിവയ്ക്കുന്നു. ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.ചെയര്‍മാന്‍ഡോ. ശാമുവല്‍ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പി.പിജോണ്‍യോഗം ഉദ്ഘാടനം ചെയ്തു.രാജു തിരുവല്ല,ജോസഫ് ചാക്കോ,റോയ് വര്‍ഗീസ് ,ജോസഫ് പള്ളത്തുച്ചിറ, എന്‍.ബിജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
