Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ട്രെയിലറില്‍ ഞെട്ടിച്ച്‌  മാധവൻ,   ജിഡിഎൻ  ജൂലായ് 17ന്

ട്രെയിലറില്‍ ഞെട്ടിച്ച്‌ മാധവൻ, ജിഡിഎൻ ജൂലായ് 17ന്

ന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് ജി.ഡി.

എൻ ട്രെയിലർ പുറത്തിറങ്ങി. ജി.ഡി. എൻ ആയി ഞെട്ടിക്കുന്ന പ്രകടനവുമായാണ് മാധവൻ.കോയമ്പത്തൂരില്‍ ഗംഭീരം ആയാണ് ട്രെയിലർ റിലീസ് ചെയ്തത് . പ്രമുഖ പരസ്യ സംവിധായകൻ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജി.ഡി.എൻ' ജൂലായ് 17ന് ലോകവ്യാപകമായി റിലീസ് ചെയ്യും. പ്രിയ മണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസണ്‍ ദിവാകർ, ബ്രിജിഡ സാഗ എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴില്‍ ചിത്രീകരിച്ച ചിത്രം ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും.

2022ല്‍ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച റോക്കട്രി: ദ് നമ്പി ഇഫക്ടിനുശേഷം

'വർഗീസ് മൂലൻ പിക്‌ചേഴ്സിന്റെയും ട്രൈകളർ ഫിലിംസിന്റെയും മീഡിയ മാക്സ് എന്റർടൈൻമെന്റെയും ബാനറില്‍ വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു ചിത്രം ആണ്. ഛായാഗ്രഹണം അരവിന്ദ് കമലനാഥൻ , സംഗീതം ഗോവിന്ദ് വസന്ത, വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi