Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എച്ച്‌ 1 ബി വിസയുള്ളവര്‍ക്ക്  പഴയ ജോലിയില്‍ തിരികെ പ്രവേശിക്കാം

എച്ച്‌ 1 ബി വിസയുള്ളവര്‍ക്ക് പഴയ ജോലിയില്‍ തിരികെ പ്രവേശിക്കാം

വാഷിംഗ്ടണ്‍: എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിക്കിടെ പുതിയ തൊഴിലാളികളെ നിയമിക്കുന്നത് തൊഴില്‍ ദാതാക്കള്‍ക്ക് കടുത്ത സാമ്ബത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് തീരുമാനം.

എല്‍ 1 വിസ അപേക്ഷകര്‍ക്കും സമാനമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. വിസ നിയന്ത്രണങ്ങള്‍ വരുന്നതിന് മുമ്ബ് ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തില്‍ അതേ തൊഴില്‍ ദാതാവിന് കീഴില്‍ മുമ്ബ് ചെയ്തിരുന്ന തസ്തികയില്‍ തന്നെ തിരികെയെത്താനാണ് ഇതോടെ സാധിക്കുക. ആരോഗ്യ പരിരക്ഷ, ഐ.ടി മേഖലയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മടങ്ങിയെത്താന്‍ സാധിക്കുക.

ഇവര്‍ക്ക് 15 ശതമാനം അധിക വേതനം നല്‍കുന്നതിനെ കുറിച്ചും പരിഗണിക്കും. കൂടാതെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതോ ഗവേഷണം നടത്തുകയോ ചെയ്യുന്നവര്‍ക്കും ഇളവുകള്‍ അനുവദിക്കും.

അഞ്ച് മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിസയ്ക്കായി പരിഗണിക്കുന്നതിന് അപേക്ഷകര്‍ ഈ അഞ്ചില്‍ രണ്ടെണ്ണമെങ്കിലും പാലിക്കണം. തിരികെ എത്തുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളികളേയും കുട്ടികളേയും തിരികെ കൊണ്ടുവരാമെന്നും യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഒഫ് സ്റ്റേറ്റ് അഡ്വൈസറി വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായകതീരുമാനമെന്നത് ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi