Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഈദ് സംഗമം സംഘടിപ്പിച്ചു

ഈദ് സംഗമം സംഘടിപ്പിച്ചു

വേളം: വിസിയോ കള്‍ച്ചറല്‍ ക്ലബിന്റെ ഉദ്ഘാടനവും ഈദ് സംഗമവും പഞ്ചമുക്കില്‍ സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.കെ ബഷീർ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയില്‍ ക്ലബിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു. മുർഷിദ് മോരങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് സ്റ്റാർസിംഗർ ഫെയിം ഗായിക ഫാത്തിമത്തു സഹ്റ, സിദ്ധീഖ് പേരാമ്പ്ര എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് അരങ്ങേറി. പ്രദേശത്തെ കുരുന്നുകളുടെ ഒപ്പന, അറബിക് ഡാൻസ്, സംഗീത വിരുന്ന് തുടങ്ങിയ പരിപാടികളും അരങ്ങേറി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർത്ഥികള്‍ക്കുള്ള ഉപഹാര സമർപ്പണം സാമൂഹിക രാഷ്ട്രീയ- പൗര പ്രമുഖർ നിർവഹിച്ചു. നാജിദ് എം, റബീഹ് പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi