Dailyhunt
ഈദ് വെടിനിറുത്തല്‍: രണ്ട് ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു

ഈദ് വെടിനിറുത്തല്‍: രണ്ട് ഇന്ത്യക്കാരെ താലിബാന്‍ വിട്ടയച്ചു

കാബൂള്‍: ഈദ് ദിനാഘോഷത്തോടനുബന്ധിച്ച്‌ മൂന്നു ദിവസത്തെ വെടിനിറുത്തല്‍ പ്രഖ്യാപിച്ച താലിബാന്‍ തടങ്കലിലാക്കിയിരുന്ന മൂന്ന് ഇന്ത്യക്കാരില്‍ രണ്ടുപേരെ വിട്ടയച്ചു. ഇരുവരെയും ഡല്‍ഹിയിലേക്ക് അയച്ചു. 2018ല്‍ താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയ മൂന്നാമന്റെ മോചനത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായ രണ്ടുപേരുടെ പേരോ മേല്‍വിലാസമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മോചിപ്പിക്കാന്‍ ജൂലായ് 31നാണ് തീരുമാനമായത്. വെടിനിറുത്തല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയും ഭീകര ഗ്രൂപ്പുകളും തമ്മില്‍ 7ന് ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന 400 ഓളം ഭീകരരെ വിട്ടയയ്ക്കുന്നതാകും ചര്‍ച്ചയിലെ പ്രധാനവിഷയം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi