ആലപ്പുഴ: പാതിരപ്പള്ളിയിലെ എക്‌സല്‍ ഗ്ലാസ് ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ.ഷുക്കൂര്‍ ആവശ്യപ്പെട്ടു.എക്‌സല്‍ ഗ്ലാസ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നത് എല്‍.ഡി.എഫിന്റെയും മന്ത്രി തോമസ് ഐസക്കിന്റേയും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.
