എല്‍ച്ചെ : സ്‌പാനിഷ് ലാലിഗയില്‍ അവസാന നിമിഷങ്ങളില്‍ ത്രില്ലറായി മാറിയ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ കാർലോസ് എസ്പി നേടിയ ഗോളില്‍ എല്‍ച്ചയെ 3-2 ന് കീഴടക്കി റയല്‍ മാഡ്രിഡ്.
ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിന്റെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചു.
എല്‍ച്ചെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 25-ാം മിനിട്ടില്‍ ആതിഥേയരുടെ ഗോള്‍കീപ്പർ ഡിറ്റ്യൂറോയുടെ പിഴവില്‍ പിറന്ന സെല്‍ഫ് ഗോളിലൂടെ റയല്‍ ഗോള്‍ അക്കൗണ്ട് തുറന്നു. 33 -ാം മിനിട്ടില്‍ കിലിയൻ എംബാപ്പെ റയലിന്റെ ലീഡുയർത്തി. എഴുപതാം മിനിട്ടുവരെ 2-0 ത്തിന്റെ ലീഡില്‍ വിജയം ഉറപ്പിച്ചിരുന്ന റയലിനെ ഞെട്ടിച്ച് 71 -ാം മിനിട്ടില്‍ സെന്റർ ഫോർവേഡ് അബിയേല്‍ ഓസോറിയോയുടെ തകർപ്പൻ ഹെഡ്ഡറിലൂടെ എല്‍ച്ചെ ആദ്യ ഗോള്‍ നേടി. 83-ാം മിനിട്ടില്‍ ഫെർണാണ്ടോ നിനോ നേടിയ ഗോളില്‍ എല്‍ച്ചെ സമനില പിടിച്ചു. 90 മിനിട്ട് അവസാനിക്കുമ്പോഴും മത്സരം സമനിലയില്‍ ആയിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിട്ടില്‍ ( 90 + 1 ) തന്നെ എംബാപ്പെയുടെ ഗംഭീര അസിസ്റ്റില്‍ എസ്പി റയലിന്റെ വിജയ ഗോള്‍ നേടുകയായിരുന്നു.
നോട്ട് ദ പോയിന്റ്
6 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച 6 മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാത്ത എല്‍ച്ചെ അവസാന സ്ഥാനത്താണ്

