Dailyhunt
എലിഞ്ഞിപ്ര ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ ഒഴിവാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ബഹളം

എലിഞ്ഞിപ്ര ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ ഒഴിവാക്കല്‍, ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ ബഹളം

ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരി വിനോദിനി സുബ്രനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം നിരാകരിച്ചെന്ന് ആരോപിച്ച്‌ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

എന്നാല്‍ ജീവനക്കാരിയുടെ വിഷയം അജണ്ടയിലെ ഏറ്റവും അവസാന ഇനമായി ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ അറിയിച്ചു.

ആരോഗ്യ കാര്യ സ്ഥിരം സമിതിയാണ് താത്കാലിക ജീവനക്കാരിയെ മാറ്റുന്നതിന് തീരുമാനിച്ചതെന്നും പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ തീരുമാനം നടപ്പാക്കിയെന്നും പ്രസിഡന്റ് പറഞ്ഞു. ഇതുസംബന്ധിച്ച അജണ്ട വോട്ടിനിടാതെ മാറ്റിവച്ചതിലാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിച്ചതെന്ന് എല്‍.ഡി.എഫ് പാര്‍ലിമെന്ററ് പാര്‍ട്ടി ലീഡര്‍ ബീന രവീന്ദ്രന്‍ പറഞ്ഞു. വിനോദിനി സുബ്രനില്‍ നിന്നും ഒരു വര്‍ഷത്തെ എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങിയതില്‍ ആറ് മാസം മുന്‍പുള്ള തിയതി വച്ചത് ആസൂത്രിതമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ആശുപത്രിയിലെ കാന്റീന്‍ നടത്തിപ്പ് ഒരു വര്‍ഷത്തേക്ക് നല്‍കിയ ക്ഷേമ കാര്യ സമിതിയുടെ തീരുമാനവും ചര്‍ച്ച ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ മൂന്നുമാസത്തേക്കാണ് നടത്തിപ്പ് കരാര്‍ കൊടുക്കാറുള്ളതെന്നും ഇതിന്റെ അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമാണെന്നും വേണു കണ്ഠരുമഠത്തില്‍ പറഞ്ഞു. രമ്യ വിജിത്ത്, ഇന്ദിര പ്രകാശന്‍, സിന്ധു രവി, എം.ഡി. ബാഹുലേയന്‍, എം.എസ്. സുനിത, മായ ശിവദാന്‍സന്‍, പ്രിന്‍സി ഫ്രാന്‍സീസ് എന്നിവരാണ് യോഗത്തില്‍ പ്രതിഷേധിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi