Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എം.ഇ. ദേവകി അന്തര്‍ജനം നിര്യാതയായി

എം.ഇ. ദേവകി അന്തര്‍ജനം നിര്യാതയായി

കുഞ്ഞിമംഗലം: കണ്ണൂര്‍ മെട്രോ ദിനപത്രം മാനേജിംഗ് ഡയറക്ടറും കെ.പി.സി.സി സെക്രട്ടറിയുമായ എം.പി മുരളിയുടെ മാതാവ് കുഞ്ഞിമംഗലം മഞ്ചക്കല്‍ ഇല്ലത്തെ എം.ഇ. ദേവകി അന്തര്‍ജനം (101) നിര്യാതയായി. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനി എം.പി. പരമേശ്വരന്‍ നമ്ബൂതിരിയുടെ ഭാര്യയാണ്.
കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ തലക്കുളത്തൂര്‍ പൈങ്ങാട്ടില്ലത്ത് 1920ലാണ് ജനനം.

പരമേശ്വരന്‍ നമ്ബൂതിരിയുടെ രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയുമായി അന്തര്‍ജനം ഉണ്ടായിരുന്നു.

മറ്റുമക്കള്‍: എം.ഇ. രാജരമണി (കോഴിക്കോട്), എം.പി.

നാരായണശര്‍മ (റിട്ട.അക്കൗണ്ടന്റ് ഓഫീസര്‍, ഏജീസ് ഓഫീസ് കോഴിക്കോട്), എം.പി.മോഹന്‍കുമാര്‍ (പ്ലാന്റര്‍, ചിറ്റാരിപ്പറമ്ബ്), എം.പി. തങ്കം (ബംഗളൂരു), പരേതയായ എം.ഇ. ലീലാവതി (ആലുവ), എം.പി.രാധാകൃഷ്ണന്‍ (യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി), എം.പി. തിലകന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍), എം.പി. ലതിക (ആലുവ).
മരുമക്കള്‍: കെ.നാരായണന്‍ നമ്ബൂതിരി (റിട്ട. ജില്ലാ ജഡ്ജി, കോഴിക്കോട്), നന്ദിനി ശര്‍മ (ഇരിങ്ങാലക്കുട), നീലകണ്ഠന്‍ നമ്ബൂതിരി (നന്മണ), ശ്രീകുമാരന്‍ ഭട്ടതിരി (പൂക്കാട്ടുപടി, ആലുവ), കെ. രമാഭായ് (റിട്ട. പ്രിന്‍സിപ്പല്‍ പുഴാതി എച്ച്‌.എസ്.എസ്), പി. സാവിത്രി (മാനേജര്‍, കേരള ബാങ്ക് മെയിന്‍ ബ്രാഞ്ച് കണ്ണൂര്‍), രമ (അദ്ധ്യാപിക, ഗോപാല്‍ യു.പി സ്‌കൂള്‍ കുഞ്ഞിമംഗലം), പി. രാജന്‍ (റിട്ട. ഇന്‍ഡസ്ട്രീസ് ഓഫീസര്‍, ആലുവ).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi