തിരുവനന്തപുരം: എം.എല്‍.എമാരായ ബിനി മോൻ,എഫ്.രാജ,എം.ആർ.ബൈജു എന്നിവർക്ക് തിരുവനന്തപുരം ഗ്രീൻ സൊസൈറ്റിയുടെയും കർഷക കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
സൊസൈറ്റി പ്രസിഡന്റ് തോംസണ്‍ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ബിസ്മി കൃഷ്ണ, എസ്.കെ.സുജി,മണനാക്ക് ഷിഹാബുദ്ദീൻ,വെള്ളായണി മോഹനചന്ദ്രൻ,ഒറ്റൂർ പപ്പൻ,പള്ളിക്കല്‍ നിയാസ്,ബിജു മാധവൻ,ബീന സിറാജ്,ഷിബു തോമസ് തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെ ആദരിച്ചു. കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

