Dailyhunt
എന്‍.ഡി.എ. വനിതാ പ്രവേശനം :  അപേക്ഷ ക്ഷണിച്ചു

എന്‍.ഡി.എ. വനിതാ പ്രവേശനം : അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലേക്കും നേവല്‍ അക്കാഡമിയിലേക്കും വനിതകളെ ഉള്‍പ്പെടുത്തി പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.

പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള 15-18 വയസ് പ്രായമുള്ള അവിവാഹിതരായ വനിതകള്‍ക്ക് upsconline.nic.in വഴി അപേക്ഷിക്കാം. അടുത്തമാസം എട്ടാണ് അവസാന തീയതി.

നവംബര്‍ 14ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ വനിതകളെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുശ് കാല്‍റ നല്‍കിയ ഹര്‍ജിയിലുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇൗ വര്‍ഷം തന്നെ അപേക്ഷ ക്ഷണിച്ചത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 19 മുതല്‍ 22 വയസ്സിനിടെ ജോലി ലഭിക്കും. സൈന്യത്തില്‍ സ്ത്രീകള്‍ക്ക് സ്ഥിരംകമ്മിഷന്‍ പദവി അനുവദിക്കാന്‍ കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi