Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

എന്‍.ജി.ഒ യൂണിയന്‍ ആഹ്‌ളാദ പ്രകടനം നടത്തി

കോട്ടയം: ആരോഗ്യവകുപ്പില്‍ ജെപിഎച്ച്‌എന്‍ ഗ്രേഡ്1 തസ്തികയിലെ ജീവനക്കാരുടെ പ്രൊമോഷന്‍ അനുവദിച്ച സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച്‌ എന്‍.ജി.ഒ യൂണിയന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി. സ്‌പെഷ്യല്‍ റൂളുകള്‍ പ്രകാരം 6 മാസത്തെ ഫീമെയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറി പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായി പ്രൊമോട്ട് ചെയ്യുന്നത്. നിലവില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമാണ് പരിശീലനകേന്ദ്രങ്ങള്‍. എന്‍ജിഒ യൂണിയന്‍ സര്‍ക്കാരിനു നല്‍കിയ നിവേദനം പരിഗണിച്ചാണ് നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ ആവശ്യമായ ജെപിഎച്ച്‌എന്‍ ഗ്രേഡ്1 ജീവനക്കാരെ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായി പ്രൊമോട്ട് ചെയ്യുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായത്.

കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ആഹ്ലാദപ്രകടനത്തെ അഭിവാദ്യം ചെയ്ത് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍, ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi