കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണല്‍ സ്‌റ്റോക്ക് എക്സ്ചേഞ്ചിന്റെ(എൻ.എസ്.ഇ) പ്രാരംഭ ഓഹരി വില്പന ഇന്ന് ആരംഭിക്കും.
ഓഹരി ഒന്നിന് 1,700 രൂപ മുതല്‍ 1,785 രൂപ വരെയാണ് വില നിശ്ചയിയിച്ചിട്ടുള്ളത്. ഉയർന്ന വിലയില്‍ കമ്പനിയുടെ മൂല്യം ഏകദേശം 4.42 ലക്ഷം കോടി രൂപയാകും. ബി.എസ്.ഇയുടെ സമീപകാല വരുമാനവുമായി താരതമ്യം ചെയ്താല്‍ എൻ.എസ്.ഇയുടെ ഇപ്പോഴത്തെ വില 30 ശതമാനം ഡിസ്‌കൗണ്ടിലാണുള്ളത്. ഇപ്പോള്‍ നടക്കുന്ന ഐ.പി.ഒ പൂർണമായും ഓഫർ ഫോർ സെയിലാണ്. നിലവിലുള്ള ഓഹരി ഉടമകള്‍ 12.64 കോടി ഓഹരികളാണ് വില്‍ക്കുന്നത്. സെപ്തംബർ 21ന് വില്‍പ്പന അവസാനിക്കും. ഒരു ലോട്ട് എട്ട് ഓഹരികളാണ്.

